കോഴിക്കോഴ: കെ.എം. മാണിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

187

കൊച്ചി: കോഴ വാങ്ങി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴി ഇറക്കുമതിക്ക് നികുതി ഇളവ് നല്‍കിയെന്ന കേസില്‍ തനിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കെ.എം.മാണിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസന്വേഷണം നടക്കുന്ന ഘട്ടത്തില്‍ അതില്‍ ഇടപെടാനാവില്ലെന്നും കണ്ണും കാതും ഹൃദയവും തുറന്നുവച്ചു കൊണ്ട് വിജിലന്‍സ് കേസ് അന്വേഷിക്കട്ടേയെന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഘട്ടത്തില്‍ അത് റദ്ദാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി കേസന്വേഷണണം പുരോഗമിക്കുന്ന ഘട്ടത്തില്‍ അതില്‍ ഇടപെടാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.അന്വേഷണം നടക്കട്ടെ അതിലൂടെ സത്യം പുറത്തു വരട്ടെ-കോടതി പറഞ്ഞുകോഴ വാങ്ങി കോഴിവ്യാപാരികള്‍ക്ക് നിയമവിരുദ്ധമായി ഇളവ് അനുവദിച്ചു, 65 കോടിയുടെ നികുതി പിടിച്ചെടുക്കുന്നതിന് സ്റ്റേ അനുവദിച്ചു, സൗന്ദര്യവര്‍ധകവസ്തുകളുടെ നികുതി 12.5 ശതമാനത്തില്‍ നിന്ന് നാലാക്കി കുറച്ചു തുടങ്ങിയ ആരോപണങ്ങളിലാണ് കെഎം മാണിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുന്നത്.
നികുതി ഇളവ് ചെയ്തു കൊടുത്തതിലൂടെ വ്യക്തിപരമായി ഒന്നരക്കോടിയുടെ സാമ്ബത്തികനേട്ടമാണ് കെഎം മാണി സ്വന്തമാക്കിയതെന്ന് കേസിലെ പരാതിക്കാരാനായ കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റ് നേതാവ് അഡ്വ.നോബിള്‍ മാത്യു കോടതിയെ ബോധിപ്പിച്ചിരുന്നു. കെഎം മാണിയെ കൂടാതെ കേസില്‍ ആരോപണവിധേയരായ തോംസണ്‍ ഗ്രൂപ്പും അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

NO COMMENTS

LEAVE A REPLY