കെ.എസ്.ആര്‍.ടി.സി ബസ് സ്കൂട്ടറില്‍ ഇടിച്ച്‌ സ്ത്രീ മരിച്ചു; പിഞ്ചുകുഞ്ഞ് രക്ഷപെട്ടു

228

തിരുവനന്തപുരം: തിരുവനന്തപുരം സ്റ്റാച്യുവില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്കൂട്ടറില്‍ ഇടിച്ച്‌ സ്ത്രീ മരിച്ചു. ആറ്റിങ്ങല്‍ സ്വദേശിനി സീനത്തിനെ (48)ആണ് മരിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെ ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ യാത്രചെയ്യവേ ആയിരുന്നു അപകടം. സ്കൂട്ടറിനു പിന്നില്‍ കുഞ്ഞുമായി ഇരുന്ന സീനത്തിനെ അമിത വേഗതയിലെത്തിയ ബസ് ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ സീനത്തിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിരുന്നു. അപകടത്തില്‍
ഭര്‍ത്താവും കുഞ്ഞും സാരമായ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.