ഹിമാചല്‍ പ്രദേശില്‍ നിന്നും ഐഎസ് ബന്ധമുള്ള ഒരാള്‍ പിടിയില്‍

209

കുളു: ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെന്നു സംശയിക്കുന്നയാള്‍ എന്‍.ഐ.എയുടെ പിടിയില്‍. ബംഗലുരു സ്വദേശിയായ അബ്ദുള്‍ ആബിദ് ഖാന്‍ എന്ന 23 കാരനാണ് പിടിയിലായത്. കുളുവിലെ ബന്‍ജാര്‍ എന്ന ഗ്രാമത്തില്‍ നിന്നുമാണ് ഇയാളെ എന്‍ഐഎ സംഘം പിടികൂടിയത്. ഇയാള്‍ കാമുകിക്ക് ഒപ്പം ഇന്‍ഡോനേഷ്യ വഴി സിറിയയിലേക്ക് കടക്കാനുളള ശ്രമത്തിലായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയിലെ ഡല്‍ഹിയിലുള്ള രണ്ട് ഏജന്‍റുമാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി സംശയിക്കുന്നു. രണ്ട മാസത്തോളമായി നിയോ ക്രിസ്റ്റിന്‍ പോള്‍ എന്ന വ്യാജപ്പേരില്‍ ബെന്‍ജാര്‍ നഗരത്തില്‍ താമസിച്ചു വരികയായിരുന്നു. ഇതേ പേരിലുള്ള വ്യാജ പാസ്പോര്‍ട്ടും ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് എന്നിവയും അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ സമീപകാലത്ത് ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY