സിറ്റി ഗ്യാസ്’ പദ്ധതി ഗ്രാമങ്ങളിലേക്ക്

25

തുരുവനന്തപുരം : പെട്രോളിയം വാതകത്തിനുപകരം പ്രകൃതിവാതകം പ്രോത്സാഹിപ്പിക്കാനായി തുടക്കം കുറിച്ച ‘സിറ്റി ഗ്യാസ്’ പദ്ധതി ഗ്രാമങ്ങളിലേക്കും വ്യാപിക്കുന്നു.തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പഞ്ചായത്തുകളിലേക്കും പൈപ്പ് ലൈൻ സ്ഥാപിച്ചു തുടങ്ങി.

ഒന്നാം പിണറായി സര്‍ക്കാര്‍ ഗെയില്‍ വാതക പൈപ്പ് ലൈൻ യാഥാര്‍ഥ്യമാക്കിയതോടെയാണ് രാജ്യത്തെ വൻകിട നഗരങ്ങളില്‍മാത്രം നടപ്പാക്കിയിരുന്ന സിറ്റി ഗ്യാസ് പദ്ധതി മലയാളികളുടെ അടുക്കളയിലേക്കും എത്തിയത്. ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസാണ് (എല്‍സിഎൻജി) വിതരണം ചെയ്യുന്നത്.

കേരളത്തില്‍ മൂന്നു മേഖലയിലായി മൂന്ന് കമ്ബനിക്കാണ് ഗ്യാസ് വിതരണത്തിന് കരാര്‍. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ത്യൻ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐഒഎജിപിഎല്‍), കോട്ടയം പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഷോലാ ഗ്യാസ്കോ കമ്ബനി, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ എജി ആൻഡ് പി പ്രഥം എന്നീ കമ്ബനികളാണ് വിതരണം ചെയ്യുന്നത്.

എട്ടുവര്‍ഷംകൊണ്ട് വടക്കൻ ജില്ലകളില്‍ ഗ്രാമങ്ങളിലുള്‍പ്പെടെ പൈപ്പ്ലൈൻ സ്ഥാപിച്ച്‌ ഗ്യാസ് എത്തിക്കാനാണ് ഇന്ത്യൻ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നീക്കം. നാലുവര്‍ഷത്തി നുള്ളില്‍ ഏറ്റെടുത്ത ജില്ലകളില്‍ ഗ്യാസ് കണക്ഷൻ വ്യാപകമാക്കുമെന്ന് എജി ആൻഡ് പി പ്രഥം കമ്ബനി അധികൃതര്‍ പറഞ്ഞു.

2016 ഫെബ്രുവരിയില്‍ കളമശേരി നഗരസഭയിലാണ് സിറ്റി ഗ്യാസ് പദ്ധതി തുടങ്ങിയത്. തിരുവനന്തപുരത്ത് നഗരസഭയ്ക്കുശേഷം അണ്ടൂര്‍ക്കോണം, മംഗലപുരം പഞ്ചായത്തുകളിലേക്കാണ് അടുത്തഘട്ടം വ്യാപിപ്പിക്കുന്നത്. പാലക്കാട് എലപ്പുള്ളി, പുതുശേരി പഞ്ചായത്തുകളില്‍ കണക്ഷൻ നല്‍കി. തൃശൂര്‍, കുന്നംകുളം, ചൊവ്വന്നൂര്‍ എന്നിവിടങ്ങളിലും പൈപ്പ് ലൈൻ എത്തി.

NO COMMENTS

LEAVE A REPLY