മന്ത്രി എം.എം മണിയെ മാറ്റണമെന്നാവശ്യപ്പെട്ട് ചെന്നിത്തല യെച്ചൂരിക്ക് കത്ത് നല്‍കി

233

സി.പി.ഐ.എം കേന്ദ്രകമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിവസത്തെ ചര്‍ച്ച തുടരുകയാണ്. ബന്ധുനിയമന വിവാദത്തില്‍ വിജിലന്‍സ് എഫ്.ഐ.ആറിനെ കുറിച്ച് ഇ.പി ജയരാജന്‍ ഇന്നും പ്രതികരിച്ചില്ല. കൊലപാതകക്കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന എം.എം മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സീതാറാം യെച്ചൂരിക്ക് കത്ത് നല്‍കി.
ദേശീയ രാഷ്‌ട്രീയം, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയെകുറിച്ചുള്ള ചര്‍ച്ച തുടരുകയാണ്. കാര്‍ഷിക മേഖലയിലെ പുതിയ പ്രതിസന്ധി എന്ന വിഷയത്തിലുള്ള പാര്‍ട്ടി രേഖയും അതിനെക്കുറിച്ചുള്ള ചര്‍ച്ചയുമായിരിക്കും ഉച്ചയ്ക്ക് ശേഷമുള്ള അജണ്ട. വൈകിട്ട് അഞ്ച് മണിക്ക് പുത്തരിക്കണ്ടത്ത് പൊതുസമ്മേളനമ ഉള്ളതിനാല്‍ 4മണിക്ക് കേന്ദ്കമ്മിറ്റി നിര്‍ത്തിവക്കും.ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പിബി അംഗങ്ങളും പൊതുസമ്മേളനത്തില്‍ സംസാരിക്കും.തനിക്കെതിരായ വിജിലന്‍സ് എഫ്.ഐ.ആറിനെ കുറിച്ച് ഇ.പി ജയരാജന്‍ ഇന്നും പ്രതികരിച്ചില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയടക്കം മറ്റ് നേതാക്കളും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം ധാര്‍മികതയുണ്ടെങ്കില്‍ എം.എംമണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സീതാറാം യെച്ചൂരിക്ക് കത്ത് നല്‍കി. എം.എം മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് വി.എസ് അച്ചുതാനന്ദന്‍ നേരത്തെ യച്ചൂരിക്ക് കത്ത് നല്‍കിയിരുന്നു പിന്നീട് നേരില്‍ കണ്ടും വി.എസ് ഈയാവശ്യമുന്നയിച്ചു.

NO COMMENTS

LEAVE A REPLY