ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് വന്‍ നേട്ടം

210

ദില്ലി: 10 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കു വന്‍ നേട്ടം. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ഭോ​രം​ഗ്, ഡ​ൽ​ഹി​യി​ലെ ര​ജൗ​രി ഗാ​ർ​ഡ​ൻ എ​ന്നീ സീ​റ്റു​ക​ളി​ൽ ബി​ജെ​പി വി​ജ​യി​ച്ചു. ര​ജൗ​രി ഗാ​ർ​ഡ​നി​ൽ എ​എ​പി സ്ഥാ​നാ​ർ​ഥി​യെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു ത​ള്ളി​യാ​ണ് ബി​ജെ​പി വി​ജ​യി​ച്ച​ത്. എ​എ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യി​രു​ന്നു ഇ​ത്. അ​തേ​സ​മ​യം, ക​ർ​ണാ​ട​ക​യി​ലെ ന​ഞ്ച​ൻ​കോ​ട് ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ അ​ത്തേ​ർ, ബ​ണ്ടാ​വ​ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും ബി​ജെ​പി ലീ​ഡ് ചെ​യ്യു​ക​യാ​ണ്. രാ​ജ​സ്ഥാ​നി​ലെ ദോ​ൽ​പ്പൂ​രി​ലും ബി​ജെ​പി സ്ഥാ​നാ​ർ​ഥി വി​ജ​യ​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന​താ​യാ​ണു സൂ​ച​ന. പ​ശ്ചി​മ ബം​ഗാ​ളി​ലെ കാ​ന്തി ദ​ക്ഷി​ണ്‍ മ​ണ്ഡ​ല​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി വി​ജ​യ​മു​റ​പ്പി​ച്ചു. ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി ഇ​വി​ടെ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും കോൺഗ്രസ് നിലനിർത്തി.നഞ്ചൻഗോഡ് മണ്ഡലത്തിൽ 19611 വോട്ടുകൾക്ക് കല്ലേല കേശവമൂർത്തിയും ഗുണ്ടൽപ്പേട്ടിൽ 10877 വോട്ടിന് ഗീതാ മഹാദേവപ്രസാദും വിജയിച്ചു.ജനതാദൾ എസ് സ്ഥാനാർത്ഥികളെ നിർത്താതെ പരോക്ഷ പിന്തുണ പ്രഖ്യാപിച്ചത് കോൺഗ്രസിന് നേട്ടമായി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നതാണ് സിറ്റിങ് സീറ്റുകളിലെ ജയം.അതേ സമയം കോൺഗ്രസ് വിട്ടുവന്ന മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണയെ അടക്കം പ്രചാരണത്തിനിറക്കിയിട്ടും വിജയം കൈവിട്ടത് ബിജെപിക്ക് തിരിച്ചടിയായി. സഹകരണ മന്ത്രി എച്ച് എസ് മഹാദേവപ്രസാദിന്‍റെ മരണത്തെത്തുടർന്നാണ് ഗുണ്ടൽപ്പേട്ടിൽ തെരഞ്ഞെടുപ്പ് നടന്നത്.എംഎൽഎ ആയിരുന്ന ശ്രീനിവാസപ്രസാദ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതാണ് നഞ്ചൻഗോഡ് ഉപതെരഞ്ഞടുപ്പിന് വഴിയൊരുക്കിയത്.
.

NO COMMENTS

LEAVE A REPLY