ഐഎസിന്‍റെ മലയാളം ബ്ളോഗ് വീണ്ടും പ്രത്യക്ഷപ്പെട്ടു

180

കോഴിക്കോട്: സംസ്ഥാനത്ത് ഭീകരവാദത്തിന്‍റെ നിഴല്‍ വീഴ്ത്തിക്കൊണ്ട് ഇസ്ളാമിക് സ്റ്റേറ്റിന്‍റെ മലയാളം ബ്ളോഗ് വീണ്ടും പ്രത്യക്ഷപ്പെട്ടു. അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് നേരത്തേ അടച്ചുപൂട്ടിയ വേര്‍ഡ്പ്രസിന്‍റെ ഇടത്തിന് കീഴിലാണ് ‘മുഹാജിറണ്‍’ എന്ന മലയാളം ബ്ളോഗ് വീണ്ടും സജീവമായത്. ഒരിക്കല്‍ തുടച്ചു മാറ്റപ്പെട്ട വിവിധ പോസ്റ്റുകളും ബ്ളോഗിനൊപ്പം വീണ്ടും വന്നിട്ടുണ്ട്.ഹിജറയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മുഹാജിറണ്‍ 2016 ന്‍റെ പുതിയ ബ്ളോഗ് എത്തിയിട്ടുള്ളത്. സമീര്‍ അലി എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പുതിയ ബ്ളോഗിന്‍റെ ലിങ്ക് നല്‍കിയിട്ടുണ്ട്. ഇത് ഒരു പക്ഷേ വ്യാജപേരായിരിക്കാമെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണക്കാക്കുന്നത്.
വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും എതിരായി കണ്ടെത്തിയതിനാല്‍ വേഡ്പ്രസ് നേരത്തേ ബ്ളോഗ് ഒഴിവാക്കിയിരുന്നു.ഇസ്ളാമിക് സ്റ്റേറ്റ് പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്ന ആശയങ്ങളാണ് ഇംഗ്ളീഷിലും അതിന്‍റെ മലയാളം പരിഭാഷയിലും ബ്ളോഗില്‍ കാണപ്പെടുന്നത്. കേരളത്തിലെ ആള്‍ക്കാരുടെ പോസ്റ്റുകളും വിവിധ ഇസ്ളാമിക സംഘടനകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുമുണ്ട്്. യുക്തിവാദി ഇ എ ജബ്ബാറിന് വധഭീഷണിയും ബ്ളോഗിലുണ്ട്. എത്ര നാള്‍ ഈ അക്കൗണ്ട് നില നില്‍ക്കും എന്നറിയില്ല. ഖലീഫയ്ക്ക് നല്‍കിയ പ്രതിജ്ഞയുടെ ഭാഗമായി എല്ലാ മുസ്ളീങ്ങളുടെയും ഉത്തരവാദിത്വമാണ് ഇത്. അവിശ്വാസികളുടെ തറയില്‍ ജീവിക്കുന്ന ജിഹാദിനെയും ഇസ്ളാമിനെയും ആഗ്രഹിക്കുന്നവര്‍, തന്‍റെ ടെലിഗ്രാം ഐഡി ഉപയോഗിക്കാമെന്നും സുരക്ഷിതത്വം ഉറപ്പാക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ ഒരുപാടുണ്ടെന്നും ബ്ളോഗില്‍ പറയുന്നു.സമീര്‍ അലിക്ക് പുറമേ അബു ഉമൈര്‍, അദ്നന്‍ കെ എല്‍, മെര്‍ എന്നിവര്‍ സിറിയയിലെ സക്കാത്ത് ഓഫീസിന്‍റെ ചിത്രത്തോടൊപ്പം ഐഎസ് ആശയങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം പതിവായി ഇസ്ളാമിക് സ്റ്റേറ്റ് ആശയങ്ങള്‍ പോസ്റ്റ് ചെയ്തിരുന്ന യൂനുസ് സലീം, അക്ബര്‍ കെ പുരം, മൊഹമ്മദ് ഫൈസല്‍ എന്നിവര്‍ പരിപാടി നിര്‍ത്തുകയോ ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമാകുകയോ ചെയ്തിട്ടുണ്ട്. അതേസമയം വിവിധ വ്യാജപ്പേരില്‍ എല്ലാം നല്‍കുന്നത് ഒരാളാണെന്നും ഇന്ത്യയ്്ക്ക് പുറത്തിരുന്നാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നോ ഐഎസിന് കീഴില്‍ സിറിയ, അഫ്ഗാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നോ ആയിരിക്കാം ഇവ ചെയ്യുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്. ഇസ്ളാമിക് സ്റ്റേറ്റ് ആശയങ്ങളിലേക്ക് ആള്‍ക്കാരെ കൂട്ടുന്ന രീതിയില്‍ ഉള്ളതാണ് പോസ്റ്റിലെ സന്ദേശങ്ങള്‍. കാസര്‍ഗോഡ് നിന്നും കാണാതായവരില്‍ ഒരാളാണ് സന്ദേശം അയച്ചിട്ടുള്ളതെന്നും വ്യക്തമായിട്ടുണ്ട്. 21 യുവാക്കള്‍ ഇന്ത്യ വിട്ടതിന് പിന്നാലെ പല ഇസ്ളാമിക സംഘടനകളും ഇന്ത്യയില്‍ തന്നെ വിശ്വാസം നില നിര്‍ത്തി ജീവിക്കണമെന്ന് വിശ്വാസികളില്‍ ബോധവത്ക്കരണം നടത്തുന്നുണ്ട്.

NO COMMENTS

LEAVE A REPLY