ഞായറാഴ്ച്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് പമ്പുടമകളടെ ഭീഷണി

160

അടുത്തമാസം 14 മുതൽ ഞായറാഴ്ച്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് പമ്പുടമകളടെ ഭീഷണി. ഡീലര്‍മാരുടെ കമ്മിഷൻ കൂട്ടാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. അടുത്തമാസം 15 മുതൽ എട്ടു മണിക്കൂറായി പമ്പുകളുടെ പ്രവർത്തന സമയം നിജപ്പെടുത്തും. രാവിലെ ഒന്പത് മുതൽ വൈകീട്ട് ആറുവരെയായി പ്രവര്‍ത്തന സമയം ക്രമീകരിക്കും. അടുത്തമാസം 10 ന് പമ്പുകൾ ഇന്ധനം വാങ്ങില്ല. കൺസോർഷ്യം ഓഫ് ഇന്ത്യൻ പെട്രോളിയം ഡിലേഴ്സ് ജനറൽ സെക്രട്ടറി രവി ഷിൻഡെയാണ് ഇക്കാര്യം അറിയിച്ചത്.

NO COMMENTS

LEAVE A REPLY