കരുവന്നൂർ സഹകരണ ബാങ്ക് വായ്പത്തട്ടിപ്പു കേസിൽ രണ്ടു പേർ അറസ്റ്റിൽ

15

കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് ബെനാമി വായ്പത്തട്ടിപ്പു കേസിൽ സതീഷ്കുമാർ, ഇട നിലക്കാരൻ പി.പി.കിരൺ എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കേസിൽ മുൻമന്ത്രി എ.സി. മൊയ്തീ ൻ എം എൽ എ ഇന്നലെയും ഹാജരാ യില്ല. മൊയ്തീന് എതിരെ നിയമനടപടി ശക്തമാക്കാൻ ഇഡി നിയമോപദേശം തേടി 14നു ഹാജരാകാമെന്നാണു മൊയ്തീൻ അറിയിച്ച തെങ്കിലും കുടുതൽ സമയം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ഇഡി തുടർച്ചയായി 3 ദിവസം ചോദ്യംചെയ്ത ശേഷമാണ് ഇന്നലെ രാത്രി 10 മണിയോടെ സതീഷ്കുമാർ, കിരൺ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

തട്ടിപ്പുകളു സുത്രധാരനെന്നു കരുതപ്പെടുന്ന കിരൺ 22 കോടി രൂപ സ്വന്തം പേരിലും ബിനാമി പേരുകളിലും ആയി തട്ടിച്ചിട്ടുണ്ടെ ന്നാണ് വിവരം

NO COMMENTS

LEAVE A REPLY