ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് 17 സീറ്റ് പോലും ലഭിക്കില്ലെന്ന് മമത ബാനർജി

135

കൊല്‍ക്കത്ത: ഉത്തര്‍ പ്രദേശില്‍ നിന്ന് ബിജെപിക്ക് 17 സീറ്റ് പോലും ലഭിക്കില്ലെന്ന് മമത പറയുന്നു.ഉത്തര്‍ പ്രദേശില്‍ നിന്ന് ബിജെപിക്ക് 17 സീറ്റ് പോലും ലഭിക്കില്ലെന്ന് മമത എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഏറിയാല്‍ ബിജെപിക്ക് 17 സീറ്റ് കിട്ടും. കോണ്‍ഗ്രസിന് ഏഴോ എട്ടോ സീറ്റുകള്‍ ലഭിക്കും. ബാക്കി സീറ്റില്‍ എസ്പിയും ബിഎസ്പിയും ഉള്‍പ്പെടുന്ന മഹാഗഡ്ബന്ധന്‍ മികച്ച വിജയം നേടുമെന്നും മമതാ ബാനര്‍ജി പറയുന്നു.

ഉത്തര്‍ പ്രദേശില്‍ ഏത് പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്നതാണ് ദേശീയ രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ച. 2014നേക്കാള്‍ മികച്ച വിജയം നേടുമെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു. 2009ലെ വിജയം ആവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. ഈ സാഹചര്യത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി ചില പ്രവചനങ്ങള്‍ നടത്തുന്നത് ശ്രദ്ധേയമാണ്.

ഉത്തര്‍ പ്രദേശില്‍ 71 സീറ്റ് നേടാന്‍ സാധിച്ചതാണ് ബിജെപിക്ക് 2014ല്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായകമായത്. ബിജെപിയുടെ സഖ്യകക്ഷിയായ അപ്‌നാദളിന് രണ്ടു സീറ്റുകളും കിട്ടി. ഇതോടെ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി അന്ന് ബിജെപി മാറി. എന്നാല്‍ ഇത്തവണ അന്നത്തെ സാഹചര്യമല്ലെന്ന് മമത പറയുന്നു.

പ്രാദേശിക കക്ഷികള്‍ക്കാണ് ഇത്തവണ നേട്ടമുണ്ടാകുകയെന്ന് മമത പറയുന്നു. പ്രാദേശിക കക്ഷികളുടെ സഖ്യം കേന്ദ്രത്തില്‍ അധികാരത്തില്‍ വരാനുള്ള സാധ്യതയാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. മോദിയെ കടുത്ത ഭാഷയിലാണ് മമത വിമര്‍ശിച്ചത്. മോദിയുടെ ഭാഷ സംസാരിക്കരുത്. പ്രധാനമന്ത്രിയാണെന്ന ബോധ്യമുണ്ടാകണം. അദ്ദേഹം സംസാരിക്കുമ്ബോള്‍ ജനം കേള്‍ക്കുന്നുണ്ടെന്ന് മനസിലാക്കണം. രാഷ്ട്രീയ പ്രസംഗവും സംസ്‌കാരത്തിന്റെ ഭാഗമാണ്. ഗുണ്ടകളുടെ ഭാഷയെന്നാണ് ഞാന്‍ അദ്ദേഹത്തിന്റെ സംസാരത്തെ വിശേഷിപ്പിക്കാറ്. അതുപോലെ സംസാരിക്കരുതെന്നും മോദി പറഞ്ഞു.

NO COMMENTS