ഗള്‍ഫിലെ സ്വദേശിവത്കരണത്തെ കേരളം ഗൗരവമായി കാണണം : കുഞ്ഞാലിക്കുട്ടി

187

തിരുവനന്തപുരം: ഗള്‍ഫിലെ സ്വദേശിവത്കരണത്തെ ഗൗരവമായിക്കണ്ട് നടപടി സ്വീകരിക്കാന്‍ കേരളം തയാറാകണമെന്നു യു.ഡി.എഫ്. നിയമസഭാകക്ഷി ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കേരളപ്പിറവിയുടെ 60-ാം വാര്‍ഷിക ദിനത്തിലെ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി മലയാളിയുടെ അശ്രാന്ത പരിശ്രമങ്ങള്‍ കേരളത്തിന്‍റെ വളര്‍ച്ചയില്‍ പ്രധാനമാണ്. സ്വദേശിവത്കരണത്തോടെ അതെല്ലാം അടയുകയാണ്. ഇതേക്കുറിച്ച്‌ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിയമസഭയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഗൗരവതരമല്ല. നിയമങ്ങള്‍ പാസാക്കിക്കൂട്ടിയിട്ടു കാര്യമില്ല. പഠന റിപ്പോര്‍ട്ട്കൊണ്ട് അലമാരകള്‍ നിറഞ്ഞിരിക്കുന്നു. അതിനേക്കാള്‍ മുന്പ് പ്രായോഗികമായി തീര്‍ക്കേണ്ട പ്രശ്നങ്ങള്‍ ഉണ്ട്. കാലാവസ്ഥാ വ്യതിയാനം, മാലിന്യ നിര്‍മാര്‍ജനം, കുടിവെള്ള പ്രശ്നം എന്നിവയെക്കുറിച്ച്‌ ഗൗരവതരമായി ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

NO COMMENTS

LEAVE A REPLY