കര്‍ണാടകത്തില്‍ സംഘര്‍ഷം രൂക്ഷമായതോടെ കേരളത്തിലേക്കും തിരിച്ചുമുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ റദ്ദാക്കി

155

തിരുവനന്തപുരം: കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകത്തില്‍ സംഘര്‍ഷം രൂക്ഷമായതോടെ കേരളത്തിലേക്കും തിരിച്ചുമുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ റദ്ദാക്കി.സര്‍വീസുകള്‍ സാധാരണ പോലെ തന്നെ നടത്താന്‍ കെഎസ്‌ആര്‍ടിസി ആദ്യം ആലോചിച്ചിരുന്നുവെങ്കിലും ബെംഗളൂര്‍-മൈസൂര്‍ പാത അടച്ചതിനാല്‍ ആ പദ്ധതി ഉപേക്ഷിച്ചു.39 സാധാരണ സര്‍വീസുകളും നാല് സ്പെഷ്യല്‍ സര്‍വീസുകളുമടക്കം 43 ബസുകളാണ് ഇപ്പോള്‍ ബെംഗളൂരുവിലുള്ളത്. ഇന്ന് കേരളത്തിലേക്ക് 2000 ത്തോളം യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.
സംഘര്‍ഷത്തിന് അയവു വന്നാല്‍ മാത്രമെ സര്‍വീസുകള്‍ നടക്കുകയുള്ളു.നിലവില്‍ ബസുകള്‍ ഓടിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. വിഷയത്തില്‍ മന്ത്രിതല ചര്‍ച്ചകള്‍ നടത്തും. സംഘര്‍ഷം തുടര്‍ന്നാല്‍ എല്ലാ സര്‍വീസുകളും റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.സംഘര്‍ഷത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചര്‍ച്ച നടത്തി. കേരളത്തിലേക്കുള്ള ബസുകള്‍ക്ക് അതിര്‍ത്തി വരെ സുരക്ഷ നല്‍കാമെന്ന് കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് എത്രത്തോളം നടപ്പിലാകുമെന്ന് വ്യക്തമല്ല.അതേ സമയം സംഘര്‍ഷാവസ്ഥ ശാന്തമായതിന് ശേഷം സര്‍വീസുകള്‍ പുനരാരംഭിച്ചാല്‍ മതിയെന്നാണ് കെഎസ്‌ആര്‍ടിസി മാനേജ്മെന്റ് തീരുമാനം. കേരളത്തില്‍ നിന്ന് ഇന്ന് ബെംഗളൂരുവിലേക്ക് പോകേണ്ട സര്‍വീസുകള്‍ മൈസൂരു വരെ പോയേക്കും.സംഘര്‍ഷം രൂക്ഷമായാല്‍ സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിയേക്കും.ബസ് സര്‍വീസിന്റെ കാര്യത്തില്‍ ഉറപ്പില്ലാതായതോടെ ആയിരക്കണക്കിന് മലയാളികളുടെ ഓണം യാത്ര അനിശ്ചത്വത്തിലായി.

NO COMMENTS

LEAVE A REPLY