സ്വര്‍ണവില കുറഞ്ഞു

232

കൊച്ചി: സ്വര്‍ണവില കുറഞ്ഞ നിലവാരത്തില്‍ തുടരുന്നു. പവന് വീണ്ടും 240 രൂപ കുറഞ്ഞ് 20,720 രൂപയായി. 2590 രൂപയാണ് ഗ്രാമിന്. ശനിയാഴ്ച പവന് 240 രൂപ കുറഞ്ഞ് 20,960 രൂപയിലെത്തിയിരുന്നു. ഒമ്പതു മാസത്തിനിടയിലെ താഴ്ന്ന നിലയിലാണ് സ്വര്‍ണവില. 2016 മാര്‍ച്ചിലാണ് ഇതിനു മുമ്പ് പവന്‍വില 21,000 രൂപയ്ക്ക് താഴെ എത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ പവന്‍വിലയില്‍ 2,760 രൂപയുടെ ഇടിവാണ് ഉണ്ടായത്. നവംബര്‍ ഒമ്പതിന് വില 23,480 രൂപയായിരുന്നു. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് കൂട്ടിയതിനെതുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വിലയിടിഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY