ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ് അരിഹന്ത് ഇന്ത്യന്‍ നേവിയുടെ ഭാഗമായി

262

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ് അരിഹന്ത് കമ്മീഷന്‍ ചെയ്ത് നാവിക സേനയുടെ ഭാഗമാക്കി. 6,000 ടണ്‍ ഭാരമുള്ള ഈ അന്തര്‍വാഹിനി.നാവിക സേന മേധാവി സുനില്‍ ലന്‍ബ ഓഗസ്റ്റിലാണ് അന്തര്‍വാഹിനി കമ്മീഷന്‍ ചെയ്തത്. സുരക്ഷാ കാരണങ്ങളാല്‍ അതീവ രഹസ്യമായാണ് അന്തര്‍വാഹിനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ആണവായുധങ്ങളുടെ ഉപയോഗത്തിനും പ്രതിരോധത്തിനും ശേഷിയുള്ള അന്തര്‍വാഹിനിയാണ് അരിഹന്ത്. കടലില്‍ നിന്നും കരയില്‍ നിന്നും ആകാശത്തുനിന്നുമുള്ള അണ്വായുധ ആക്രമണങ്ങളെ നേരിടുന്നതിനുള്ള ശേഷി അരിഹന്തിനുണ്ട്.ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിക്കുന്ന തദ്ദേശീയ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് ഹഅരിഹന്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായത് 2009ലാണ്.പരീക്ഷണാടിസ്ഥാനത്തില്‍ 2014 ഡിസംബറില്‍ നീറ്റിലിറക്കിയിരുന്നു. റഷ്യന്‍ സഹായത്തോടെ നിര്‍മ്മിച്ച ആണവ റിയാക്ടര്‍ ആണ് ഇതില്‍ ഉപയോഗിക്കുന്നത്.
റഷ്യയുടെ അകുല-1 അന്തര്‍വാഹിനിയുടെ മാതൃകയാണ് അരിഹന്തിലും സ്വീകരിച്ചിരിക്കുന്നത്. ഈ കപ്പലിലെ നൂറോളം വരുന്ന ജീവനക്കാര്‍ക്ക് പ്രത്യേക ഹഷ്യന്‍ വിദഗ്ധരും ഭാഭ ആറ്റമിക് റിസര്‍ച്ച്‌ സെന്‍ററും ചേര്‍ന്നാണ് പരിശീലനം നല്‍കിയത്. വളരെ ദീര്‍ഘകാലം കടലിനടിയില്‍ കഴിയാന്‍ ശേഷിയുള്ളതാണ് ഐ.എന്‍.എസ് അരിഹന്ത്.പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന അത്യാധുനിക യുദ്ധോപകരണ പദ്ധതിയുടെ ഭാഗമായാണ് അരിഹന്തിന്‍റെ നിര്‍മ്മാണം നടന്നത്. ഡി.ആര്‍.ഒ, ആണവോര്‍ജ്ജ വകുപ്പ്, നേവല്‍ ഡിസൈന്‍ ഡയറക്ടറേറ്റിന്‍റെ കീഴിലുള്ള സബ്മറൈന്‍ ഡിസൈന്‍ ഗ്രൂപ്പ്, എല്‍.ആന്‍റ് ടി പോലെയുള്ള ചില സ്വകാര്യ കന്പനികള്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു നിര്‍മ്മാണം.

NO COMMENTS

LEAVE A REPLY