വൈദ്യുതിബോര്‍ഡിന്റെ കുടിശ്ശിക 2000 കോടി – എത്രയുംവേഗം പിരിച്ചെടുക്കണമെന്ന് കമ്മിഷന്‍ നിർദ്ദേശം

97

തിരുവനന്തപുരം: ബോര്‍ഡിന് സ്വകാര്യമേഖലയില്‍നിന്നും സര്‍ക്കാരില്‍നിന്നും കിട്ടേണ്ട 2000 കോടി രൂപ എത്രയും വേഗം പിരിച്ചെടുക്കണമെന്നും വൈദ്യുതിനിരക്ക് കൂട്ടിയതിനൊപ്പം വൈദ്യുതി ബോര്‍ഡിന്റെ കാര്യക്ഷമതകൂട്ടാന്‍ നിര്‍ദേശിച്ചതായും റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിന്‍രാജ് പറഞ്ഞു.

കുടിശ്ശിക പലതും നിയമക്കുരുക്കിലായതിനാല്‍ പിരിച്ചെടുക്കാന്‍ സമയപരിധി നിശ്ചയിക്കാനാവില്ല. ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ എത്രയുംവേഗം ഈടാക്കണം. വൈദ്യുതിനിരക്ക് നിര്‍ണയിക്കുമ്ബോള്‍ കുടിശ്ശിക ബോര്‍ഡിന്റെ നഷ്ടമായി കണക്കാക്കില്ല. ഇത് വരുമാനമെന്നനിലയിലാണ് കണക്കാക്കുന്നത്. കുടിശ്ശിക പിരിച്ചില്ലെങ്കില്‍ നഷ്ടം ബോര്‍ഡിനാണ്. ഈബാധ്യത ഉപഭോക്താവില്‍ ചുമത്തില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.

ബോര്‍ഡിലെ ജീവനക്കാരുടെ പുനര്‍വിന്യാസം കോഴിക്കോട് ഐ.ഐ.എമ്മിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ എത്രയുംവേഗം പൂര്‍ത്തിയാക്കണം. ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് നിര്‍ദേശിക്കുന്നില്ല.കേടായമീറ്ററുകള്‍ മാറ്റിവെയ്ക്കണം. കേടായമീറ്ററുകള്‍ രണ്ടരശതമാനത്തില്‍ കൂടാന്‍ പാടില്ല. എന്നാല്‍, പല സെക്‌ഷനുകളിലും ഇപ്പോള്‍ പത്തുശതമാനത്തിലേറെ മീറ്ററുകള്‍ കേടാണ്. ഇതു പരിഹരിക്കണം. കേന്ദ്രത്തില്‍നിന്നുള്ള സഹായധനം പ്രയോജനപ്പെടുത്തി സ്മാര്‍ട്ട് മീറ്ററുകള്‍ ഏര്‍പ്പെടുത്തണം.

ബോര്‍ഡ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍നല്‍കാന്‍ രൂപവത്കരിച്ചിട്ടുള്ള മാസ്റ്റര്‍ട്രസ്റ്റ് പെന്‍ഷന്‍ഫണ്ട് യാഥാര്‍ഥ്യമാക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. ഇത് എങ്ങനെ ലാഭകരമായി നടപ്പാക്കാമെന്ന് പഠിക്കാന്‍ കമ്മിഷനും തീരുമാനിച്ചിട്ടുണ്ട്പുതിയ നിരക്കനുസരിച്ച്‌ വരുമാനംകിട്ടുമ്ബോള്‍ ബോര്‍ഡിന്റെ നഷ്ടം നാലുവര്‍ഷത്തിനുള്ളില്‍ നികത്താനാവാനുമെന്ന് കമ്മിഷന്‍ വ്യക്തമാക്കി.

NO COMMENTS