നോട്ട് പിന്‍വലിക്കല്‍:മോദിയുടേത് ചൂതാട്ടത്തിന് സമാനമാണെന്നും ഇത് പുതിയ കീഴ് വഴക്കങ്ങള്‍ക്ക് കാരണമാകുമെന്നും ചൈന

280

ബീജിങ്: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയത് ചൂതാട്ടത്തിന് സമാനമാണെന്നും ഇത് പുതിയ കീഴ് വഴക്കങ്ങള്‍ക്ക് കാരണമാകുമെന്നും ചൈന. ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
മോദിയുടെ തീരുമാനം ധീരമാണെന്നും ഇത് വിജയിച്ചാലും ഇല്ലെങ്കിലും അഴിമതി തടയുന്നതില്‍ ഇത് എത്രമാത്രം ഫലപ്രദമാണെന്ന കാര്യത്തെക്കുറിച്ച്‌ ചൈനയ്ക്ക് പഠിക്കാനുണ്ടെന്നും ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റോറിയലില്‍ പറയുന്നു. മോദിയുടെ തീരുമാനം വളരെ ധീരമാണ്. ചൈനയില്‍ ഇത് നടപ്പിലാക്കിയാല്‍ എന്താണ് സംഭവിക്കുക എന്ന് പറയാന്‍ സാധിക്കില്ല. ഇന്ത്യയില്‍ 90 ശതമാനം ഇടപാടുകളും കറന്‍സി ഉപയോഗിച്ചുള്ളതാണ്. ഇതില്‍ 85 ശതമാനം കറന്‍സിയും പിന്‍വലിക്കുമ്ബോള്‍ അത് ജനജീവിതത്തെ ബാധിക്കുമെന്നും പത്രം അഭിപ്രായപ്പെടുന്നു. നീക്കം കള്ളപ്പണത്തിനെയും അഴിമതിയെയും അടിച്ചമര്‍ത്താന്‍ സഹായിക്കുമെങ്കിലും ഇതുമുലമുണ്ടായ സാമുഹ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാതാകുമെന്നും പത്രം പറയുന്നു. തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ഭരണകൂടത്തിന്റെ ഇച്ഛാശക്തിയെയും ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷമയേയും പരീക്ഷിക്കുന്ന നീക്കമാണ് മോദി നടത്തിയത്. മോദിയുടെ നീക്കം സദുദ്ദേശത്തോടുകൂടിയതാണെങ്കിലും ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയുടെ കരുത്തും ജനങ്ങളുടെ സഹകരണവും അനുസരിച്ച്‌ മാത്രമേ വിജയിക്കൂ എന്നും ജനങ്ങള്‍ മോദി സര്‍ക്കാരിന്റെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയെ സംശയിച്ച്‌ തുടങ്ങിയെന്നും പത്രം നിരീക്ഷിക്കുന്നു. ഇന്ത്യയിലെ സംഭവവികാസങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടായിരിക്കും തങ്ങള്‍ സാമ്ബത്തിക പരിഷ്കരണത്തിലേക്ക് കടക്കുകയെന്നും പത്രം പറയുന്നു.

NO COMMENTS

LEAVE A REPLY