ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 8ന് 268

184

മൊഹാലി • ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. ആദ്യ ദിവസം കളിനിര്‍ത്തുമ്പോള്‍ 8ന് 268 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 89 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ജെയിംസ് ബട്ലര്‍ 43 റണ്‍സെടുത്തു. ഇന്ത്യയ്ക്കു വേണ്ടി രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, ജയന്ത് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും മുഹമ്മദ് ഷാമി, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. പരുക്കേറ്റ കെ.എല്‍.രാഹുലിന് വിശ്രമം നല്‍കി മലയാളിയായ കരുണ്‍ നായര്‍ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കി.വൃദ്ധിമാന്‍ സാഹയ്ക്ക് പകരം പാര്‍ഥിവ് പട്ടേലാണ് വിക്കറ്റ് കീപ്പര്‍. ഇംഗ്ലണ്ട് ടീമില്‍ മൂന്നു മാറ്റങ്ങളുണ്ട്.