ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ച രണ്ടു ഇന്ത്യക്കാര്‍ക്ക് വേണ്ടി ദയാഹര്‍ജി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

255

ന്യൂഡല്‍ഹി : ഖത്തറില്‍ തൂക്കുകയര്‍ കാത്തുകഴിയുന്ന രണ്ടു ഇന്ത്യക്കാര്‍ക്ക് വേണ്ടി ദയാഹര്‍ജി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. തമിഴ്നാട് സ്വദേശികളായ അഴഗപ്പ സുബ്രഹ്മണ്യന്‍, ചെല്ലാദുരൈ പെരുമാള്‍ എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഖത്തറിലെ ജയിലില്‍ കഴിയുന്നത്. ഇവരുടെ കുടുംബാംഗങ്ങള്‍ മുഖേന ഖത്തര്‍ സുപ്രീം കോടതിയില്‍ ദയാഹര്‍ജി സമര്‍പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. നാല് വര്‍ഷം മുന്‍പ് യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ഇവര്‍ക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയില്‍ നിന്നും സുഷമ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് തേടിയിരുന്നു. വധശിക്ഷയ്ക്കെതിരേ ഇന്ത്യന്‍ എംബസി സമര്‍പ്പിച്ച ദയാഹര്‍ജി തള്ളിയ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെട്ടത്.

NO COMMENTS

LEAVE A REPLY