നൈജീരിയയില്‍ ബോട്ട് മുങ്ങി 33 പേര്‍ മരിച്ചു

183

അബുജ: നൈജീരിയയിലെ നൈജര്‍ നദിയില്‍ ബോട്ട് മുങ്ങി 33 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. 84 പേരെ അധികൃതര്‍ രക്ഷപ്പെടുത്തി. അമിത ഭാരമാണു ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് നിഗമനം. കെബി സംസ്ഥാനത്തെ ലോലോ ഗ്രാമത്തിലാണ് അപകടമുണ്ടായത്. യാത്രക്കാരില്‍ ഏറിയപങ്കും കുട്ടികളായിരുന്നു. ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതില്‍ അധികം ആളുകളുമായി നീങ്ങിയതാണ് അപകട കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.