മുഖ്യമന്ത്രി പങ്കെടുത്ത വേദിയിലേക്ക് ഓടിക്കയറിയ പാപ്പനംകോട് സ്വദേശി കസ്റ്റഡിയിൽ

103

തിരുവനന്തപുരം: തിരുവനന്തപുരത്ത് രാജരവിവർമ്മ ആർട്ട് ഗ്യാലറി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പ്രസംഗിച്ച് വേദിയിൽ നിന്ന് ഇറങ്ങിപ്പോയതിന് ശേഷം പാപ്പനംകോട് സ്വദേശി അയൂബ് ഖാനാണ് വേദിയിലേക്ക് ഓടിക്കയറിയത്. മന്ത്രി അഹമ്മദ് ദേവർകോ വിലിനെ ഇയാൾ കെട്ടിപ്പിടിച്ചു. എംഎൽ വി.കെ.പ്രശാന്തിന് കൈ കൊടുത്ത് വേദിയിൽ നിന്ന് ഇറങ്ങി. മുഖ്യമന്ത്രിയെയും മന്ത്രി മാരെയും അഭിനന്ദിക്കാനാണ് വേദിയിൽ കയറിയതെന്നാണ് അയൂബ് ഖാൻ പറഞ്ഞത്. ഇയാൾക്ക് മാനസിക പ്രശ്നം ഉള്ളതായി പോലീസ് സംശയിക്കുന്നു. മ്യൂസിയം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY