ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കാത്തതിനാല്‍ മാലിന്യ നീക്കം നിലച്ചു ; പ്രശ്നം പരിഹരിക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചര്‍ച്ച

124

കൊച്ചി: തുടര്‍ച്ചയായി ഉണ്ടാകുന്ന തീപിടുത്തം തടയാന്‍ ശാശ്വത നടപടി വേണെന്നാവശ്യപ്പെട്ട് ബ്രഹ്മപുരം പ്ലാന്‍റിന് സമീപത്തുള്ള നാട്ടുകാര്‍ മാലിന്യവുമായി എത്തുന്ന വാഹനങ്ങള്‍ തടഞ്ഞ് തിരിച്ചയക്കുകയാണ്. ഇതാണ് എറണാകുളം ജില്ലയില്‍ മാലിന്യ നീക്കം തടസ്സപ്പെടാന്‍ കാരണം.പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കാത്തതിനാല്‍ എറണാകുളം ജില്ലയില്‍ ഇന്നും മാലിന്യ നീക്കം നിലച്ചു. പലയിടത്തും മാലിന്യം കുന്നുകൂടിത്തുടങ്ങി. പ്രശ്നം പരിഹരിക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വൈകിട്ട് ചര്‍ച്ച നടത്തും.

തൃക്കാക്കര നഗരസഭയില്‍ രണ്ടു ദിവസമായി ശേഖരിച്ച മാലിന്യം ലോറികളില്‍ തന്നെ കിടക്കുകയാണ്. ഇതുമൂലം രാവിലെ എത്തിയ തൊഴിലാളികളോട് വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കേണ്ടെന്ന് നഗരസഭ നിര്‍ദ്ദേശിച്ചു. നഗരസഭകള്‍ ശേഖരിക്കാത്തതിനാല്‍ പല വീടുകളിലും മാലിന്യം പുഴുവരിച്ചു തുടങ്ങി.

വടവുകോട് പുത്തന്‍കുരിശു പഞ്ചായത്തും ബ്രഹ്മപുരത്ത് മാലിന്യം എത്തിക്കുന്നതിനെതിരെ പ്രതിഷേധ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരുമായും വിവിധ നഗരസഭ അധികൃതരുമായും കളക്ടര്‍ വൈകിട്ട് ചര്‍ച്ച നടത്തും. തുടര്‍ച്ചയായ തീപിടുത്തം ഒഴിവാക്കാന്‍ അഗ്നിശമന സേന നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ എഞ്ചിനീയറിംഗ് വിഭാഗത്തോട് കൊച്ചി കോര്‍പ്പറേഷന്‍ നിര്‍ദ്ദേശിച്ചു. തീപിടുത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. മാലിന്യ പ്ലാന്‍റിലെ ജീവനക്കാരില്‍ നിന്നുള്‍പ്പെടുടെ അടുത്ത ദിവസം മൊഴിഎടുക്കും.

NO COMMENTS