ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

152

കൊച്ചി: എറണാകുളത്ത് ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്ന കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശി പ്രശാന്താണ് കസ്റ്റഡിയിലുള്ളത്.പറവൂര്‍ വരാപ്പുഴ സ്വദേശിനിയായ ശീതള്‍ (30) ആണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. യുവാവിനൊപ്പം ബീച്ചലെത്തിയതായിരുന്നു യുവതി. ബീച്ചില്‍ ​െവച്ച്‌​ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. അതിനിടെ നാട്ടുകാരുടെ മുന്നിലിട്ട്​ യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം യുവാവ്​ ഒാടി രക്ഷപ്പെട്ടു. ശരീരത്തില്‍ ആറു കുത്തുകളാണ്​ യുവതിക്ക്​ ഏറ്റത്​. കുത്തേറ്റ യുവതി ചെറായി ബീച്ച്‌ റിസോര്‍ട്ടിലേക്ക് ഓടികയറി. ഉടനെ ആശുപത്രിയില്‍ എത്തിക്കണമെന്ന് അറിയിച്ചു. തുടര്‍ന്ന് ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ശരീരത്തില്‍ ആറ് കുത്തുകളേറ്റ യുവതിയെ സമീപത്തുള്ള റിസോര്‍ട്ട് ജീവനക്കാര്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇയാള്‍ കേബിള്‍ ടി.വി ഓപ്പറേറ്ററാണെന്ന് പൊലീസ് പറഞ്ഞു.