വെങ്ങോലയില്‍ എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ച കേസിലെ പ്രതി പോലിസ് പിടിയിലായി

236

പെരുന്പാവൂര്‍: കഴിഞ്ഞ മാസം മുപ്പതിന് പെരുന്പാവൂര്‍ വെങ്ങോലയില്‍ എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ച കേസിലെ പ്രതി പോലിസ് പിടിയിലായി. അസം സ്വദേശിയായ വികാസ് ഗോഖോയിയെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പ്ലൈവുഡ് ഫാക്ടറിയില്‍ തൊഴിലാളിയാണിയാള്‍. കഴിഞ്ഞ മാസം മുപ്പതിനാണ് വെങ്ങോലയില്‍ എടിഎമ്മില്‍ കവര്‍ച്ചാശ്രമമുണ്ടാകുന്നത്. പുലര്‍ച്ചെ മൂന്നിന് എടിഎം കുത്തിപ്പൊളിച്ച്‌ പണം കവരാനായിരുന്നു ശ്രമം. എന്നാല്‍ സുരക്ഷാ അലാറം മുഴങ്ങിയതോടെ മോഷ്ടാക്കള്‍ സ്ഥലം വിടുകയായിരുന്നു.