ഡ്രീംലൈനര്‍ ഡല്‍ഹി-കൊച്ചി-ദുബായ് സര്‍വീസ് നാളെ ആരംഭിക്കുന്നു

226

നെടുമ്ബാശ്ശേരി: എയര്‍ ഇന്ത്യയുടെ ദീര്‍ഘദൂര വിമാന സര്‍വീസായ ബോയിങ് 787 ഡ്രീംലൈനര്‍ ഡല്‍ഹി-കൊച്ചി-ദുബായ് സര്‍വീസ് ആരംഭിക്കുന്നു. ഫെബ്രുവരി ഒന്നിനാണ് ഉദ്ഘാടന പറക്കല്‍. പുലര്‍ച്ചെ 5.10 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് എട്ടിന് കൊച്ചിയിലെത്തുന്ന വിമാനം 9.15 ന് ദുബായിലേക്ക് പറക്കും. ഉച്ചയ്ക്ക് 12 ന് ദുബായിലെത്തും. ഒന്നരയ്ക്ക് ദുബായില്‍ നിന്ന് മടങ്ങുന്ന വിമാനം വൈകീട്ട്്് 6.50 ന് കൊച്ചിയിലെത്തിച്ചേരും. പിന്നീട് ഈ വിമാനം രാത്രി 8.20 ന് ഡല്‍ഹിയിലേക്ക് പോകും. 11.25 ന് അവിടെ എത്തും. കൂടുതല്‍ സൗകര്യങ്ങളോടെ കൂടുതല്‍ യാത്രക്കാര്‍ക്ക് കുറഞ്ഞ സമയംകൊണ്ട് യാത്ര ചെയ്യാം എന്നതാണ് ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ പ്രത്യേകത. ഇന്ധന ലാഭം, മണിക്കൂറുകള്‍ പറക്കാനുള്ള ശേഷി, യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ ഇരിപ്പിട സംവിധാനം, വിനോദ സൗകര്യം, പ്രകാശ സംവിധാനം, മികച്ച ഭക്ഷണം എന്നിവയും ഡ്രീംലൈനറിന്റെ ആകര്‍ഷണമാണ്. 238 ഇക്കോണമി ക്ലാസും 18 ബിസിനസ് ക്ലാസും ഉള്‍പ്പെടെ മൊത്തം 256 സീറ്റുകളാണ് ഉള്ളത്. കൊച്ചി-ദുബായ് സര്‍വീസ് കെ.വി. തോമസ് എം.പി. ഉദ്ഘാടനം ചെയ്യും.

NO COMMENTS

LEAVE A REPLY