കാ​സ​ര്‍​ഗോ​ഡ് ബംബ്രാണ സ്വ​ദേ​ശി മ​രി​ച്ച​ത് ചി​കി​ത്സ വൈകിയത് കൊണ്ട്

77

മും​ബൈ: കോ​വി​ഡ് തീ​വ്ര​ബാ​ധി​ത പ്ര​ദേ​ശ​മാ​യ മും​ബൈ​യി​ല്‍ വച്ച് കാ​സ​ര്‍​ഗോ​ഡ് ബംബ്രാണ സ്വ​ദേ​ശി കെ. എസ് ഖാ​ലി​ദ് മ​രി​ച്ച​ത് ചി​കി​ത്സ ​വൈകിയത് കൊണ്ട്. ര​ണ്ട് മ​ണി​ക്കൂ​റി​നി​ടെ അ​ഞ്ച് ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ച്ചി​ട്ടും ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ഖാ​ലി​ദി​ന് പ​നി​യും ശ്വാ​സം​മു​ട്ട​ലും ഉ​ണ്ടാ​യ​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. എ​ന്നാ​ല്‍ അ​ഞ്ച് ആ​ശു​പ​ത്രി​ക​ളി​ല്‍ ക​യ​റി​യി​റ​ങ്ങി​യി​ട്ടും ആ​രും ചി​കി​ത്സ ന​ല്‍​കാ​ന്‍ ത​യാ​റാ​യി​ല്ല. കി​ട​ക്ക​യും ഓ​ക്സി​ജ​നു​മ​ട​ക്കം സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് ഖാ​ലി​ദി​നെ​യും ബ​ന്ധു​ക്ക​ളെ​യും മ​ട​ക്കി​യ​ത്. ര​ണ്ട് മ​ണി​ക്കൂ​റി​നു ശേ​ഷം സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇന്ന് രാവിലെ മൂന്ന് മണിക്കാണ് മരണപ്പെട്ടത് .

ബംബ്രാണ ഭരണികട്ട വീട്ടിൽ ഷെയ്ഖ് അലിയുടെ മകനാണ് കെ. എസ് ഖാലിദ്(55). ദീർഘ കാലം സാമൂഹിക പ്രവർത്തകനും കേരള മുസ്ലിം ജമാ അത്ത് അംഗവുമായിരുന്നു

NO COMMENTS