ഡിടിഎച്ച്‌ വഴിയുള്ള ഇന്ത്യന്‍ ചാനലുകളുടെ സംപ്രേക്ഷണം പാക്കിസ്ഥാനില്‍ നിരോധിച്ചു

165

ഇസ്‍ലാമാബാദ്• ഡിടിഎച്ച്‌ വഴിയുള്ള ഇന്ത്യന്‍ ചാനലുകളുടെ സംപ്രേക്ഷണം പാക്കിസ്ഥാനില്‍ നിരോധിച്ചു. പാക്കിസ്ഥാന്‍ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് (പിഇഎംആര്‍എ) നിരോധനം ഏര്‍പ്പെടുത്തിയത്. ബലൂച് ഭാഷയിലുള്ള ആകാശവാണിയുടെ പ്രക്ഷേപണം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ തീരുമാനിച്ചതിനു പിന്നാലെയാണ് പാക്ക് നടപടിയെന്ന് ശ്രദ്ധേയമാണ്.അതേസമയം, പാക്കിസ്ഥാനിലെ ടെലിവിഷന്‍ ചാനല്‍ ഉടമകളില്‍നിന്നും ജനങ്ങളില്‍നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പിഇഎംആര്‍എ പറഞ്ഞു. ചട്ടങ്ങള്‍ പാലിക്കാതെ അമിതമായി വിദേശ ഉള്ളടക്കമുള്ള പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു.പുതിയ നിര്‍ദേശം ഒക്ടോബര്‍ 15ന് നിലവില്‍ വരും.അധികൃതമായി പ്രക്ഷേപണം നടത്തുന്നവര്‍ക്ക്ഇതവസാനിപ്പിക്കാന്‍ 45 ദിവസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമകള്‍, നാടകങ്ങള്‍, റിയാലിറ്റി ഷോ തുടങ്ങിയവയ്ക്ക് പാക്കിസ്ഥാനില്‍ ഒട്ടേറെ പ്രേക്ഷകരുണ്ട്.