മകന്‍ അപകടത്തില്‍ മരിച്ചതറിഞ്ഞ മാതാവ് കുഴഞ്ഞുവീണു മരിച്ചു

207

പത്തനംതിട്ട• മല്ലപ്പള്ളി അങ്ങാടിപ്പറമ്ബില്‍ സുരേഷ് (45) തിരുവനന്തപുരം വെമ്ബായം കൊപ്പത്ത് അപകടത്തില്‍ മരിച്ചു. ഇതറിഞ്ഞ മാതാവ് മണിയമ്മ (78) കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ രാത്രിയാണ് സുരേഷ് അപകടത്തില്‍ പെട്ടത്. സുരേഷ് ജോലി ചെയ്യുന്ന ഐസ്ക്രീം നിര്‍മാണ സ്ഥാപനത്തിന്റെ പിക്കപ് വാനില്‍ ലോറി ഇടിക്കുകയായിരുന്നു. സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന ആള്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്