റോഡരികില്‍ ഉറങ്ങികിടക്കുന്നവരുടെ ഇടയിലേക്ക് പ്ലസ്ടു വിദ്യാര്‍ത്ഥി കാര്‍ ഓടിച്ചു കയറ്റി ഒരാള്‍ മരിച്ചു

232

ന്യൂഡല്‍ഹി: റോഡരികില്‍ ഉറങ്ങികിടക്കുന്നവരുടെ ഇടയിലേക്ക് പ്ലസ്ടു വിദ്യാര്‍ത്ഥി കാര്‍ ഓടിച്ചു കയറ്റി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഡല്‍ഹിയിലെ കശ്മീരി ഗെയ്റ്റിന് സമീപം പൂലര്‍ച്ചെ 5.45നാണ് അപകടം. സംഭവത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പ്ലസ് ടൂ വിദ്യാര്‍ഥികളാണ് മൂന്നുപേരും. അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍.വിദ്യാര്‍ത്ഥികള്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ വൈദ്യപരിശോധനക്ക് വിധേയരാക്കും.

NO COMMENTS

LEAVE A REPLY