ഇംതിയാസ് ഖാൻ അതിക്രൂരമായി കൊല്ലപ്പെട്ടത് ഭായ് നസീറിനെ തീർക്കാൻ എതിരാളികൾ ഇട്ട പദ്ധതി

26

കൊച്ചിയിലെ യുവവ്യവസായിയായ ഇംതിയാസ് ഖാൻ്റെ ചെറുപ്പം മുതലുള്ള കളിക്കൂട്ടുകാരനായിരുന്നു ഭായ് നസീർ.ഭായ് നസീറിനെ തീർക്കാൻ എതിരാളികൾ ഇട്ട പദ്ധതിയായിരുന്നു ഇംതിയാസ് ഖാൻ അതിക്രൂരമായി കൊല്ലപ്പെട്ടത്

2012 ഡിസംബർ 26ന് ചേർത്തലയിൽ സുഹൃത്തിൻ്റെ സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങി വീട്ടിലേക്ക് വണ്ടി ഓടിക്കുകയായിരുന്നു.വഴിക്ക് വച്ച് സാന്താക്ലോസ് മുഖംമൂടി ധരിച്ച ഏതാനും പേർ റോഡി ൽ ക്രിസ്മസ് ആഘോഷിക്കുന്നു . ഇംതിയാസ് കാർ നിർത്തി ക്രിസ്‌മസ് സമ്മാനം കൊടുക്കാൻ പഴ്‌സ് എടുത്ത് ഗ്ലാസ് തുറന്ന് കൈ പുറത്തേക്ക് ഇട്ടതും വലിയൊരു അടി ഇംതിയാസ് ഖാന് കിട്ടി .പെട്ടെന്ന് തന്നെ മുഖംമൂടിധാരികൾ ഇംതിയാസ് ഖാനെ സീറ്റുകൾക്കിടയിലേക്ക് ചവിട്ടി മാറ്റി. പിന്നാലെ സാന്തോക്ലോസിൻ്റെ മുഖംമൂടിയണിഞ്ഞ് ആറോളം ചെറുപ്പക്കാർ കൂടി കാറിനുള്ളിലേക്ക് കയറി. അവിടെ നിന്ന് ആ കാർ കണ്ടെയ്നർ റോഡ് വഴി കളമശേരിയിലേക്കും തിരിച്ച് വല്ലാർപാടം ഭാഗത്തേക്കുമൊക്കെ ഓടി.

ഇംതിയാസ് ഖാന്റെ മരണവാർത്തയോടെയാണ് പിറ്റേന്ന് നേരം വെളുത്തത്. വളരെ ക്രൂരമായി കൊലപ്പെടുത്തിയ ഇംതിയാസ് ഖാന്റെ മൃതദേഹം സ്വന്തം വീടിൻ്റെ ഏതാനും മീറ്ററുകൾ അകലെ പാർക്ക് ചെയ്തിരുന്ന കാറിൽ കണ്ടെത്തി തുടയിൽ മാംസത്തിലേക്ക് ആഴ്ന്നിറങ്ങിയ അഞ്ചോളം കുത്തുകളുണ്ടായിരുന്നു. വിവരം ശേഖരിക്കാൻ വേണ്ടി പരമാവധി പീഡിപ്പിക്കുക എന്നതായിരുന്നു സംഘം ചെയ്തിരുന്നത് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തന്നെ തെളിവായിരുന്നു .വേദന സഹിക്ക വയ്യാതെ ഹൃദയാഘാതത്തെ തുടർന്ന് ചെറുപ്പക്കാരനായ ഇംതിയാസ് മരിക്കുകയായിരുന്നു .

ഗൾഫ് രാജ്യങ്ങളിലും ബിസിനസ് ഉള്ളവരായിരുന്നു ഇംതിയാസിന്റെ കുടുംബം, തുടർന്നാണ് നാട്ടിലും റിയൽ എസ്‌റ്റേറ്റ് ഉൾപ്പെടെയുള്ള ബിസിനസുകൾ തുടങ്ങുന്നത്. നാട്ടിൽ വ്യവസായം തുടങ്ങിയപ്പോൾ നസീറും ഇതിൽ പങ്കാളിയായി. ചുമട്ടു തൊഴിലാളിയായി തുടങ്ങി ഗുണ്ടാ നേതാവായി വളർന്ന നസീറിൻറെ അത്തരം പ്രവർത്തനങ്ങൾ ബിസിനസിലേക്ക് കൊണ്ടുവരരുത് എന്ന് തങ്ങൾ ആദ്യം തന്നെ നിബന്ധന വച്ചിരുന്നു എന്ന് കുടുംബം പിന്നീട് പറഞ്ഞിട്ടുണ്ട്. എന്നാൽ നസീറിന്റെ ബിസിനസിൻ്റെ തലച്ചോർ ഇംതിയാസ് ആയിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്

നസീറിൻ്റെ എതിരാളിയും മറ്റൊരു ഗുണ്ടാ നേതാവുമായ മരട് അനീഷും തമിഴ്‌നാട്ടുകാരായ നാലു പേരും ഉൾപ്പെടെ ഏഴു പേർ വൈകാതെ പിടിയിലായി . 2017ൽ മുഖ്യപ്രതി യായിരുന്ന മരട് അനീഷ് ഉൾപ്പെടെയുള്ളവർ കുറ്റവിമുക്‌തരാക്കപ്പെട്ടു. സൗമ്യശീലനായ ഇംതിയാസ് ഖാനെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനു പിന്നിൽ മരട് അനീ ഷും ഭായ് നസീറും തമ്മിലുള്ള കുടിപ്പകയാണെന്ന് പൊലീസ് വൃത്തങ്ങളെല്ലാം സംശയിച്ചിരുന്നു.

2000ത്തിൻ്റെ തുടക്കത്തിൽ ചമ്പക്കര കേന്ദ്രമായ ഗുണ്ടാ സംഘത്തിൻ്റെ ഭാഗമായിരുന്നു നെട്ടൂർ സ്വദേശിയായ നസീർ. ഇവിടേക്ക് പിന്നീട് കടന്നുവന്ന ആളായിയിരുന്നു മരട് അനീഷ് ചെറുപ്പവും തോക്ക് ഉപയോഗിക്കാൻ അറിയാം എന്നതും അനീഷിന്റെ വളർച്ച പെട്ടെന്നാക്കി വൈകാതെ സംഘങ്ങൾ പലതായി പിരിഞ്ഞു ഭായ് നസീറും മരട് അനീഷും കടുത്ത ശത്രുതയിലായി. 2002ൽ നസീറിനെ ആക്രമിച്ച കേസിൽ മരട് അനീഷ് വർഷങ്ങൾക്ക് ശേഷം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഇംതിയാസ് കൊല്ലപ്പെടുന്നതിന് ഒരാഴ്‌ച മുമ്പാണ് ഭായ് നസീർ പരോളിൽ ജയിലിൽ നിന്നിറങ്ങിയത്. പിന്നാലെ മറ്റൊരു സംഘം പഴയൊരു കണക്ക് തീർക്കാൻ ഭായ് നസീറിനെ അന്വേഷിച്ചു തുടങ്ങിയെന്ന് അക്കാലത്തെ റിപ്പോർട്ടുകൾ പറയുന്നു. ദിണ്ടിഗൽ പൊലീസിന്റെ ‘ഏറ്റുമുട്ടലി’ൽ വരാപ്പുഴ സ്വദേശിയായ സിനോജ് ജോസഫ് തമിഴ്നാട്ടിൽ വച്ച് കൊല്ലപ്പെട്ടതായിരുന്നു ആ ‘പഴയ കണക്ക്’. 2012 മാർച്ചിലായിരുന്നു ഇത്. രാമനാഥപുരം ജില്ലയിലെ ഒരു പഞ്ചായത്ത് യൂണിയൻ കൗൺസിലറെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ തിരയുന്നതിനിടെ സിനോജും സംഘവും താമസിച്ചിരുന്ന ലോഡ്‌ജിൽ പരിശോധന നടത്തിയെന്നും പ്രതികൾ ആക്രമിച്ചതോടെ തിരിച്ചു വെടിവച്ചപ്പോൾ സിനോജ് കൊല്ലപ്പെടുകയായിരുന്നു എന്നാണ് പൊലീസ് വാദം എന്നാൽ ഇത് ഏറ്റുമുട്ടൽ കൊലയാണെന്ന ആരോപണം ഉയർന്നിരുന്നു. തുടർന്ന് തമിഴ്‌നാട് സർക്കാർ ഈ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

സ്പിരിറ്റ് കടത്തു കേസിൽ മരട് അനീഷിൻ്റെ കൂട്ടാളിയായിരുന്നു സിനോജ് എന്ന് പറയപ്പെടുന്നു. സിനോജ് തമിഴ്‌നാട്ടിലുണ്ടെന്ന കാര്യം പൊലീസിന് ചോർത്തി നൽകിയത് ഭായ് നസീർ സംഘമാണെന്നാണ് എതിരാളികൾ കരുതിയത്. ഇതോടെ ഭായ് നസീറിനെ ‘തീർക്കുക’ എന്നതായി ഇവരുടെ ലക്ഷ്യമെന്നും പറയപ്പെടുന്നു. പരോളിൽ ഇറങ്ങിയ ഭായ് നസീറിനെ തിരഞ്ഞെങ്കിലും ഇത് നടക്കാതെ വന്നതോടെ എതിരാളികൾ ഇട്ട പദ്ധതിയായിരുന്നു ഇംതിയാസ് ഖാനിൽ നിന്ന് വിവരം ശേഖരിക്കുക എന്നത്. ഇംതിയാസ് ഖാൻ അറിയാതെ ഭായ് നസീറിനെ എവിടെയും ഒളിക്കുക സാധ്യമല്ല എന്നായിരുന്നു ഇവരുടെ കണക്കു കൂട്ടൽ. അങ്ങനെയാണ് ക്രിസ്‌മസിൻ്റെ പിറ്റേന്ന് സാന്താക്ലോസ് മുഖംമൂടിയിട്ട സംഘം ഇംതിയാസ് ഖാനെ തട്ടിക്കൊണ്ടു പോയതും ക്രൂരമായി കൊന്നതും.

NO COMMENTS

LEAVE A REPLY