ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു വധം; ശിക്ഷാവിധി ഇന്ന്

204

തിരുവനന്തപുരം: വിഷ്ണു വധക്കേസിൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിക്കും. കേസിൽ വിചാരണ നേരിട്ട 14 പേരിൽ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 16 ാം പ്രതി അരുണിനെയാണ് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടത് . ഒരു പ്രതി വിചാരണക്ക് മുൻപ് കൊലചെയ്യപ്പെട്ടിരുന്നു. മറ്റൊരാള്‍ ഒളിവിലാണ്. ആർ.എസ്.എസ്- ബിജെപി പ്രവർത്തകരാണ് പ്രതികള്‍. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ആദ്യത്തെ അഞ്ചുപേർക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 2008 ഏപ്രിൽ ഒന്നിനാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണുവിനെ പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്.

NO COMMENTS

LEAVE A REPLY