കരുണ്‍ നായര്‍ക്ക് സെഞ്ചുറി ; ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരം

235

ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായി കരുണ്‍ നായര്‍. ചെന്നൈയില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലാണ് കരുണ്‍ നായര്‍ തന്റെ കരിയറിലെ കന്നി സെഞ്ചുറി നേടിയത്. 185 പന്തില്‍ നിന്ന് 103 റണ്‍സ് നേടിയ കരുണ്‍ പുറത്താകാതെ നില്‍ക്കുകയാണ്. എട്ടു ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്ബടിയോടെയാണ് കരുണ്‍ ശതകം കുറിച്ചത്.
ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 477 റണ്‍സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ സ്കോര്‍ മറികടക്കാന്‍ ഇന്ത്യക്ക് 42 റണ്‍സ് കൂടി വേണം. ഇന്നലെ ഇന്ത്യയുടെ ഓപ്പണര്‍ ലോകേഷ് രാഹുലും സെഞ്ച്വറി നേടിയിരുന്നു.

NO COMMENTS

LEAVE A REPLY