വേങ്ങരയില്‍ പോളിങ് അവസാനിച്ചു; വോട്ടിങ് ശതമാനം 70 പിന്നിട്ടു

271

മലപ്പുറം : വേങ്ങര നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ പോളിങ്. വോട്ടിങ് സമയം അവസാനിച്ചപ്പോള്‍ 70. 7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടര്‍മാര്‍ കൂടുതലായി ബൂത്തിലേക്കെത്തിയത് ആത്മവിശ്വാസം നല്‍കുന്നുവെന്നാണ് ഇടത് വലത് മുന്നണികളുടെ അഭിപ്രായം. പോളിങ് കൂടുന്നത് ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുമെന്ന് മുസ്ലിം ലീഗും മികച്ച പോളിങ് വിജയ പ്രതീക്ഷ ഉയര്‍ത്തുന്നുവെന്ന് ഇടതുമുന്നണിയും പറയുന്നു.

NO COMMENTS