എസ്എസ്എൽസി പ്ലസ് ടു, റാങ്ക് ജേതാക്കളെ അനുമോദിച്ചു

10

തിരുവനന്തപുരം .വള്ളക്കടവ് ഇ കെ നായനാർ കലാകായിക സാംസ്കാരിക ജീവകാരുണ്യ സമിതി ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു റാങ്ക് ജേതാക്കളെ ആദരിച്ചു.പ്രസിഡണ്ട് സനോഫർ ഇഖ്ബാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്തു.സ്വാഗതം പറഞ്ഞത് ജോയിൻറ് സെക്രട്ടറി ഷഫീക്ക് ആയിരുന്നു

സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കരമന ഹരി , വള്ളക്കടവ് വാർഡ് കൗൺസിലർ ഷാജിദനാസർ, ചാക്ക വാർഡ് കൗൺസിലർ അഡ്യ. ശാന്ത, സിപിഐ എം വലിയതുറ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് എച്ച് ഷംനാദ്, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ ഇ- സുധീർ, രക്ഷാധികാരി വള്ളക്കടവ് ജി മുരളീധരൻ , എന്നിവർ ആശംസ നേർന്നു.

ചടങ്ങിൽ സമിതി ഭാരവാഹികളായ മുഹമ്മദ് നിയാസ് കബീർ, നാസർ, ജിഹാസ് , അൽ അമീൻ , അനികുട്ടൻ , സജീർ , സി ഐ ടി യു വലിയതുറലോക്കൽ കമ്മിറ്റി സെക്രട്ടറി ഹിജാസ് , ബ്രാഞ്ച് സെക്രട്ടറിമാരായ ജോൺ, ജലാൽ , സജീർ , എന്നിവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY