സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്‌നോത്തരി മത്സരം

119

കാസറഗോഡ് : ഇന്ത്യന്‍ ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ധന്വ ന്തരികേന്ദ്രത്തി സഹകരണത്തോടെ ഭരണഘടനയുടെ പ്രാധാന്യം വര്‍ത്തമാനകാലത്ത് എന്ന വിഷയത്തില്‍ നവംബര്‍ 26 ന് രാവിലെ ഒന്‍പതിന് കളക്ടറേറ്റില്‍ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാ ര്‍ത്ഥികള്‍ നവംബര്‍ 23 ന് വൈകീട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. എട്ടു മുതല്‍മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. സ്‌കൂളുകളില്‍ നിന്നും തെരഞ്ഞടുക്ക പ്പെടുന്ന രണ്ട് പേരടങ്ങുന്ന ടീം ആയി വേണം മത്സരിക്കാന്‍.ഫേണ്‍: 6282569251.

NO COMMENTS