പള്ളിച്ചൽ മുരുക്കാശ്ശേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വൈകാശി വിശാഖ മഹോത്സവം

88

തിരുവനന്തപുരം: പള്ളിച്ചൽ മുരുക്കാശ്ശേരി ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ വൈകാശി വിശാഖ മഹോത്സവം 12-06-2022 (1197 ഇടവം) ഞായറാഴ്ച. സുബ്രഹ്മണ്യ ഭഗവാന്റെ തിരു അവതാരദിനം തമിഴ് വെെകാശി മാസത്തിലെ വിശാഖം നക്ഷത്രമാണ്.

ലോകമെമ്പാടുമുള്ള സുബ്രഹ്മണ്യഭക്തർ ഈ ദിവസം സുബ്രഹ്മണ്യജയന്തിയായും വൈകാശിവിശാഖമായും ആഘോഷിക്കുന്നു. രാവിലെ 5.40 ന് തിരുനട തുറക്കൽ, 6.40 ന് ഉഷ പൂജ, ദീപാരാധന, 7.00 ന് ഗണപതിഹോമം 7.45 ന് മധുരം വിതരണം 8.00 ന് : ഭജന/കീർത്തനം ഭക്തി ഗാനാലാപനം, 9.15 ന് ഉച്ച പൂജ, 9.45 ന് പാൽ, പനിനീർ, ഇളനീർ, തൈര്, നെയ്യ്, തേൻ, പഞ്ചാമൃതം, പാനകം, മാങ്ങാകാടി, ഭസ്മം അഭിഷേകങ്ങൾ, 10.45 ന് പുഷ്പാഭിഷേകം, 12.30 ന് ദീപാരാധന, 1.00 ന് പ്രസാദം, ഭക്ഷണം വിതരണം, വൈകുന്നേരം 5 ന് ഭജന / കീർത്തനം / ഭക്തിഗാനാലാപനം, 6.00 ന് സയാഹ്ന പൂജ 6.45 ന് ദീപാരാധന 7.00 ന് തിരുനട അടയ്ക്കൽ എന്നിവയാണ് കാര്യപരിപാടികൾ.

പള്ളിച്ചൽ-വിഴിഞ്ഞം റോഡിൽ പള്ളിച്ചലിൽനിന്നും 500മീറ്ററും പുന്നമൂട്ടിൽ നിന്നും പള്ളിച്ചലിലേക്കുള്ള റോഡിൽ 700മീറ്ററും മാറിയാണ് പള്ളിച്ചൽ മുരുക്കാ ശ്ശേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഷഷ്ഠിവ്രതക്കാരുടെയും ഭക്തരുടെയും മനസ്സിൽ ചിരപ്രതിഷ്ഠനേടിയ ക്ഷേത്രത്തിലേക്ക് ഭഗവാന്റെ വിവിധ ഭാവങ്ങൾ ദർശിച്ചു സായൂജ്യമടയുന്ന ഭക്തരുടെ തിരക്ക് വർധിച്ചുവരുന്നു.

ഗണപതിഭഗവാനും പാർവതിദേവിക്കും പ്രത്യേകം ക്ഷേത്രവും പ്രതിഷ്ഠയുമുണ്ട്. 2022 ജൂലൈ 4 മുതൽ 8 വരെയാണ് ക്ഷേത്രത്തിന്റെ പ്രഥമപ്രതിഷ്ഠാ വാർഷികം. ചൊവ്വ,വെള്ളി,ഞായർ ദിവസങ്ങൾ 5.40am മുതൽ 9.30am വരെയാണ് പൂജാസമയം. മലയാളം1, വിശാഖം നക്ഷത്രം, ഷഷ്ഠി ദിവസങ്ങ ളിൽ സ്പെഷ്യൽപൂജയും ഉണ്ടായിരിക്കും.

ബന്ധപ്പെടേണ്ട നമ്പർ 9446684922.

NO COMMENTS