ഹജ്ജ് തീര്‍ഥാടകര്‍ക്കായി വാക്‌സിനേഷന്‍ ക്യാമ്പ് ജൂലൈ 3 ന് ജനറല്‍ ആശുപത്രിയില്‍

113

തിരുവനന്തപുരം : 2019 ലെ ഹജ്ജ് തീര്‍ഥാടകര്‍ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കേരള ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പോകുന്നവര്‍ക്ക് ഇന്ന് (ജൂലൈ 3) രാവിലെ 9.30 മുതല്‍ വാക്‌സിനേഷന്‍ നല്‍കും.

സ്വകാര്യ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ജൂലൈ നാല്, അഞ്ച്, ആറ് തീയതികളിലും വാക്‌സിനേഷന്‍ നല്‍കും. വാക്‌സിനേഷന്‍ എടുക്കേണ്ടവര്‍ അതതു ദിവസങ്ങളില്‍ രാവിലെ 9.30 ന് ജനറല്‍ ആശുപത്രിയില്‍ എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസ് ജി. ഡിക്രൂസ് അറിയിച്ചു.

NO COMMENTS