കഴക്കൂട്ടം – പേരൂര്‍ക്കട -പരിധിയില്‍ ജൂലൈ മൂന്നിന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും

170

തിരുവനന്തപുരം : പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കല്ലറമ്മൂല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും ജൂലൈ മൂന്നിന് (03.07.2019) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും.കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കഴക്കൂട്ടം ജംഗ്ഷന്‍ മുതല്‍ വെട്ടുറോഡു വരെയും കാര്യവട്ടം മുതല്‍ കുരിശ്ശടി വരെയുമുള്ള ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും പാങ്ങപ്പാറ, സമാധി, മേനംകുളം എന്നീ ഏരിയയിലും ജൂലൈ മൂന്നിന് (03.07.2019) രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പേയാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആറ്റിന്‍കര, മട്ടുപ്പാവ് പെരുകാവ്, പാറപ്പൊറ്റ, പൊറ്റയില്‍കോളനി, പൊറ്റയില്‍, വയലിക്കട, കോളച്ചിറ, പൊറ്റയില്‍ ക്ഷേത്രം, ഈഴക്കോട് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളിലെ ഉപഭോക്താക്കള്‍ വൈദ്യുതി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഇനി മുതല്‍ മലയിന്‍കീഴ് സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0471 2283040, 9446008867.

NO COMMENTS