ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ സമസ്ത കേരളീയരേയും അപമാനിചു : വി.എം സുധീരൻ

202

പരമ്പരാഗതമായി മലയാളികൾ ഒരേ മനസോടെ ആഘോഷിച്ചുവരുന്ന ഓണത്തിന് ദുർഭാഷ്യങ്ങൾ നൽകി അതിൻ്റെ തിളക്കം നിഷ്പ്രഭമാക്കാനും മാനവ ഐക്യം തകർക്കാനും ശ്രമിക്കുന്ന ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ സമസ്ത കേരളീയരേയും അപമാനിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻ്റ് വി.എം സുധീരൻ പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് അവരുടെ അജണ്ട ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന ഗൂഢനീക്കത്തിൻ്റെ ഭാഗമാണിത്. ഓണത്തെ സംബന്ധിച്ച അമിത് ഷായുടെ ഭ്രാന്തൻ ആശയം കേരളീയസമൂഹം തള്ളിക്കളയുകതന്നെ ചെയ്യുമെന്ന് സുധീരൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY