ലോ അക്കാഡമിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം

173

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാഡമിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ മറ്റു സംഘടനയിലെ പ്രവര്‍ത്തകരെ മര്‍ദിച്ചുവെന്നാണ് ആരോപണം. ഇന്ന് രാവിലെ ക്ലാസില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം. കഴിഞ്ഞ ദിവസം കോളേജില്‍ എം.എസ്.എഫ്- എസ്.എഫ്.ഐ സംഘര്‍മുണ്ടായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. നേരത്തെ കോളേജിലെ സമരവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയും മറ്റു വിദ്യാര്‍ത്ഥികളും രണ്ടു ഭാഗത്തായിരുന്നു. സമരത്തില്‍ നിന്നും എസ്.എഫ്.ഐ പിന്‍മാറിയതും ഏറെ വിമര്‍ശനങ്ങക്കള്‍ക്ക് വിധേയമായിരുന്നു.

NO COMMENTS

LEAVE A REPLY