കസ്റ്റഡി മരണത്തിനും കസ്റ്റഡി മര്‍ദ്ദനത്തിനും അറുതിവരുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണം : വി.എം.സുധീരന്‍

164

കസ്റ്റഡി മരണത്തിനും കസ്റ്റഡി മര്‍ദ്ദനത്തിനും അറുതിവരുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
അധികാരത്തില്‍ വന്നാല്‍ പോലീസ് സ്റ്റേഷനില്‍ മൂന്നാംമുറകളൊന്നും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച എല്‍.ഡി.എഫ് ഭരണച്ചുമതല ഏറ്റെടുത്തു കഴിഞ്ഞ ശേഷവും സംസ്ഥാനത്ത് കസ്റ്റഡി മരണവും, മര്‍ദ്ദനവും നടക്കുന്നതിന്റെ ഉദാഹരണമാണ് മലപ്പുറത്ത് വണ്ടൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഉണ്ടായ അബ്ദുള്‍ ലത്തീഫിന്റെ മരണവും കൊച്ചിയില്‍ ഹാര്‍ബര്‍ പോലീസ് സ്‌റ്റേഷനില്‍ സ്‌കൂള്‍ ഡ്രൈവര്‍ സുരേഷ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ സംഭവും.
ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളായവരുടെ പേരില്‍ കര്‍ശന നടപടി വേണം. അബ്ദുള്‍ ലത്തീഫിന്റെ കുടംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും ക്രൂരമര്‍ദ്ദന ഫലമായി നട്ടെല്ല് തകര്‍ന്ന സുരേഷിന്റെ വിദഗ്ധചികിത്സ ഉള്‍പ്പടെ സര്‍വ്വചികിത്സാ ചെലവും വഹിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ സുധീരന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY