ജിഎസ്‍ടി ബില്‍ നടപ്പാക്കിയാല്‍ ഇതര സംസ്ഥാന ലോട്ടറികള്‍ തിരിച്ചുവരുമെന്ന് ഐസക്

191

ജി.എസ്.ടി ബില്‍ നടപ്പാക്കിയാല്‍ കേരളത്തില്‍ ഇതര സംസ്ഥാന ലോട്ടറികള്‍ തിരിച്ചുവരുന്നതിന് കാരണമാകുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ലോട്ടറിയ്ക്കുള്ള നികുതി പിരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ സാധുത ചോദ്യം ചെയ്യപ്പെടും. സര്‍ക്കാര്‍ അനുവാദമില്ലാതെ ഇതര സംസ്ഥാന ലോട്ടറികള്‍ക്ക് ഇവിടെ വില്‍പന നടത്താന്‍ സാധിക്കുന്ന സാഹചര്യമാണ് വരുന്നതെന്നും തോമസ് ഐസക് കൊച്ചിയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY