കെ.എസ്.ആര്‍.ടി.സിക്ക് മാസംതോറും ഉണ്ടാകുന്ന നഷ്ടം നികത്താന്‍ സര്‍ക്കാരിന് കഴിയില്ല : തോമസ് ഐസക്

188

ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടി.സിക്ക് മാസംതോറും ഉണ്ടാകുന്ന നഷ്ടം നികത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. വായ്പയെടുത്ത് എക്കാലത്തും മുന്നോട്ടുപോകാമെന്ന സമീപനം ശരിയല്ല. വലിയ പ്രതിസന്ധിയില്‍ ഈ സമീപനം കെ.എസ്.ആര്‍.ടി.സിയെ എത്തിക്കും. കോര്‍പ്പറേഷന്‍ ലാഭത്തിലാക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കണം. അതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്ത് സഹായം നല്‍കണമെന്ന് തീരുമാനിക്കണം. ബസ്സുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റുന്നതിനും ജീവനക്കാരുടെ സഹകരണത്തോടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനും നടപടിവേണം. വായ്പയുടെ പലിശ കുറയ്ക്കുന്നത് അടക്കമുള്ള സഹായങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ എത്രയും വേഗം കെ.എസ്.ആര്‍.ടി.സിയെ പുനരുദ്ധരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജി.എസ്.ടി യോഗത്തില്‍ പങ്കെടുക്കാന്‍ ന്യൂഡല്‍ഹിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി ബുദ്ധിമുട്ടുന്നതിനിടെയാണ് ധനമന്ത്രിയുടെ കടുത്ത നിലപാട്.

NO COMMENTS

LEAVE A REPLY