ഓ​ടു​ന്ന ട്രെ​യി​നി​ല്‍ യു​വ​തി കു​ഞ്ഞി​നു ജ​ന്‍​മം ന​ല്‍​കി.

164

മു​സ​ഫ​ര്‍​ന​ഗ​ര്‍: ഇ​ന്‍​ഡോ​ര്‍-​അ​മൃ​ത്സ​ര്‍ എ​ക്സ്പ്ര​സി​ല്‍ വെ​ള്ളി​യാ​ഴ്ച​യാ​ണു ഓ​ടു​ന്ന ട്രെ​യി​നി​ല്‍ ഷ​ക്കി​റ എ​ന്ന യു​വ​തി കു​ഞ്ഞി​നു ജ​ന്‍​മം ന​ല്‍​കിയത് . ട്രെ​യി​നി​ല്‍ പ്ര​സ​വി​ച്ച​തെ​ന്നു റെ​യി​ല്‍​വേ പോ​ലീ​സ് അ​റി​യി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ല്‍​നി​ന്നു സ​ഹാ​ര​ന്‍​പൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. യാ​ത്ര​യ്ക്കി​ടെ ഇ​വ​ര്‍​ക്കു പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. സ​ഹ​യാ​ത്രി​ക​രു​ടെ​യും ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന ഒ​രു ഡോ​ക്ട​റു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഷ​ക്കി​റ കു​ഞ്ഞി​നെ പ്ര​സ​വി​ച്ചു. മു​സ​ഫ​ര്‍​ന​ഗ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​ന്‍ എ​ത്തി​യ​തോ​ടെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

NO COMMENTS