2000 രൂപയുടെ കളര്‍ ഫോട്ടോ കോപ്പി പ്രചരിക്കുന്നു

326

ബെംഗളൂരു • 2000 നോട്ടിന്‍റെ വ്യാജന്‍ ഇറങ്ങിയതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലാണ് സംഭവം. പഴയ നോട്ടു മാറാന്‍ നെട്ടോട്ടമോടുന്നവരെ കബളിപ്പിക്കുന്നതിനായി, 2000 രൂപ നോട്ടിന്‍റെ കളര്‍ കോപ്പിയാണു പ്രചരിക്കുന്നത്. ചിക്കമംഗളൂര്‍ പൊലീസ് ഇതു സംബന്ധിച്ച്‌ ഒരു കേസും റജിസ്റ്റര്‍ ചെയ്തു. ചിക്കമംഗളൂര്‍ അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ മാര്‍ക്കറ്റ് കമ്മിറ്റിയിലാണ് കളര്‍ ഫോട്ടോകോപ്പി നോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്. നോട്ടുമായി ജനം പരിചയപ്പെട്ടിട്ടില്ലാത്തതിനാല്‍ ഫോട്ടോകോപ്പി കണ്ടാലും ഒറിജിനലെന്നു വിശ്വസിക്കുന്നതാണു തട്ടിപ്പുകാര്‍ക്കു സഹായകമായത്. ഫോട്ടോകോപ്പിയൂടെ രൂപത്തില്‍ പ്രചരിക്കുന്ന നോട്ടുകള്‍ പെട്ടെന്നു തിരിച്ചറിയാന്‍ കഴിയുമെന്നും ഇത്തരം തട്ടിപ്പില്‍ ആരും പെട്ടുപോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഫോട്ടോകോപ്പി വ്യാജന്റെ ഉറവിടത്തെക്കുറിച്ചു ചിക്കമംഗളൂര്‍ അശോക് നഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.