യൂ ട്യൂബര്‍ വിജയ് പി നായരെ കൈയേറ്റം ചെയ്ത പ്രതികൾ ​നി​യ​മ​ത്തി​ന് ​മു​ന്നി​ല്‍​ ​കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് ​സം​സ്ഥാ​ന​ ​വ​നി​ത​ ​ക​മ്മി​ഷ​ന്‍​ ​- ​ പ്രതികൾ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് റിപ്പോര്‍ട്ടുകൾ

28

കൊച്ചി: അശ്ലീല യൂ ട്യൂബര്‍ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസിലെ പ്രതികളായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നീ മൂ​ന്നു​ ​പ്ര​തി​ക​ളും​ ​നി​യ​മ​ത്തി​ന് ​മു​ന്നി​ല്‍​ ​കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് ​സം​സ്ഥാ​ന​ ​വ​നി​ത​ ​ക​മ്മി​ഷ​ന്‍​ ​അം​ഗം​ ​ഷാ​ഹി​ദ​ ​ക​മാ​ല്‍​ ​പ​റ​ഞ്ഞു.​വ​നി​ത​ ​ക​മ്മി​ഷ​ന്‍​ ​അ​വ​രു​ടെ​ ​ന​ട​പ​ടി​യെ​ ​പി​ന്തു​ണ​യ്ക്കു​ന്നി​ല്ലെന്നും ​കൃ​ത്യ​മാ​യ​ ​സ​മ​യ​ത്ത് ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ത്ത​ ​പൊ​ലീ​സി​നെ​ ​ക​മ്മി​ഷ​ന്‍​ ​ശാ​സി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​ഷാ​ഹി​ദ​ ​ക​മാ​ല്‍​ ​വ്യ​ക്ത​മാ​ക്കി.

എന്നാൽ ഇവർ നാളെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കീഴ്കാേടതി തളളിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാനൊരു ങ്ങുന്നത്. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയെങ്കിലും അറസ്റ്റിനുളള നടപടികള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ​ഹൈ​ക്കോ​ട​തി​യി​ല്‍​ ​ജാ​മ്യാ​പേ​ക്ഷ​ ​ന​ല്‍​കാ​നു​ള്ള​ ​സാ​വ​കാ​ശം​ ​കി​ട്ടാ​നാ​ണ് ​അ​റ​സ്റ്റ് ​വൈ​കി​പ്പി​ക്കു​ന്നത്. അറസ്റ്റുചെയ്തിട്ടില്ലെങ്കിലും മൂവരും പൊലീസ് നിരീക്ഷണത്തിലാണ് എന്നാണറിയുന്നത്. എന്നാല്‍ മൂവരും ഒളിവില്ലെന്നാണ് പൊലീസ് ഭാക്ഷ്യം.

​ഭാ​ഗ്യ​ല​ക്ഷ്മി​ ​ന​ല്‍​കി​യ​ ​പ​രാ​തി​യി​ല്‍​ ​വി​ജ​യ് ​പി.​ ​നാ​യ​ര്‍​ക്കെ​തി​രെ​ ​ജാ​മ്യ​മി​ല്ലാ​ ​വ​കു​പ്പ് ​ചു​മ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും​ ​കോ​ട​തി​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ചി​രു​ന്നു.​ എന്നാൽ,​ ​സ്ത്രീ​ക​ളെ​ ​അ​പ​മാ​നി​ക്കു​ന്ന​ ​വീ​ഡി​യോ​ ​പ്ര​ച​രി​പ്പി​ച്ച​തി​ന് ​അ​റ​സ്റ്റി​ലാ​യ​ ​യു​ട്യൂ​ബ​‌​ര്‍​ ​ഇ​പ്പോ​ഴും​ ​റി​മാ​ന്‍​ഡി​ലാ​ണ്. യൂ ട്യൂബറില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് എന്നിവ പൊലീസിനെ ഏല്‍പ്പിച്ചതിനാല്‍ തങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന മോഷണ ക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതിയെ അറിയിക്കാനാവും മൂവരും ശ്രമിച്ചേക്കുക.

അങ്ങനെയെങ്കില്‍ വീഡിയോ ഉള്‍പ്പടെയുളള തെളിവുകള്‍ വച്ച്‌ ഹൈക്കോടതില്‍ തങ്ങളുടെ നിലപാട് പൊലീസ് കൂടുതല്‍ കടുപ്പിക്കും. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹര്‍ജിയെ സെഷന്‍സ് കോടതിയില്‍ പൊലീസ് ശക്തമായി എതിര്‍ത്തിരുന്നു.

NO COMMENTS