പുതുവൈപ്പ് സമരം ; ജനങ്ങളുടെ ആശങ്കകള്‍ ന്യായമാണെന്ന് വിദഗ്ധ സമിതി

317

കൊച്ചി : പുതുവൈപ്പ് സമരവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ ന്യായമാണെന്ന് വിദഗ്ധ സമിതി. സര്‍ക്കാര്‍ നിയോഗിച്ച സമിതി ഹരിത ട്രൈബ്യൂണലില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഐഒസി അനുമതി നല്‍കിയപ്പോഴുള്ള ചട്ടങ്ങള്‍ പാലിച്ചില്ല. ദുരന്തനിവാരണ പദ്ധതി പുഃനപരിശോധിക്കണമെന്നും സമിതി വ്യക്തമാക്കി. പദ്ധതിയുടെ മേല്‍നോട്ടത്തിന് വിദഗ്ധ സമിതി രൂപീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങളൊന്നും റിപ്പോര്‍ട്ടിലില്ലെന്ന് സമരസമിതി കുറ്റപ്പെടുത്തി. പ്ലാന്റ് മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും സമരസമിതി അറിയിച്ചു.

NO COMMENTS