റാന്നി നിയോജകമണ്ഡലത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

179

പത്തനംതിട്ട: റാന്നി നിയോജകമണ്ഡലത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. ആദിവാസി യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അടിച്ചിപ്പുഴ തേക്കുംമൂട്ടില്‍ ഗോപാലന്റെ മകന്‍ ബാലുവിനെ റോഡിനു വശത്തുള്ള ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലുവിന്റേത് കൊലപാതകമാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

NO COMMENTS