പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും – ജോസ് കെ. മാണി എം.പി

19

കോട്ടയം: പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും അതിന് ശേഷമെ പാലാ സീറ്റ് സംബന്ധിച്ച്‌ പ്രതികരിക്കൂവെന്നും പാലാ എന്നത് ഹൃദയ വികാരമാണെന്നും പാലാ ചങ്കാണെന്ന മാണി സി. കാപ്പന്‍ എം.എല്‍.എയുടെ പ്രസ്താവനക്ക് മറുപടിയുമായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി എം.പി. വ്യക്തമാക്കി.

പാലായെ കൈവിട്ടുള്ള രാഷ്ട്രീയം ചിന്തിക്കാന്‍ കഴിയില്ലെന്ന് എന്‍. ജയരാജ് എം.എല്‍.എയും പ്രതികരിച്ചു. ഏത് മുന്നണിയിലായാലും പാലാ സീറ്റ് വേണം. അതിനാണ് മുന്‍തൂക്കമെന്നും എന്‍. ജയരാജ് പറഞ്ഞു.

NO COMMENTS