കേരളത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യത – ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

19

തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നും ബംഗാള്‍ ഉള്‍ക്കടലില്‍ ഒക്ടോബര്‍ പതിനാലോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്

വടക്കന്‍ കേരളത്തിലായിരിക്കും മഴ കനക്കുക.ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം ഉള്‍പ്പടെ സംസ്ഥാനത്തെ പലജില്ലകളിലും ശക്തമായ മഴ പെയ്തു.

ബംഗാള്‍ ഉള്‍ക്കടലിലെ തുടര്‍ ന്യൂനമര്‍ദ്ദങ്ങള്‍ മൂലം കാലവര്‍ഷം പിന്‍വാങ്ങുന്നതും തുലാവര്‍ഷം എത്തുന്നതും വൈകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ വിലിയിരുത്തല്‍. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നാളെയും മറ്റന്നാളും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.എന്നാല്‍ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.

NO COMMENTS