ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അധ്യാപകന്‍ മരിച്ചു

234

കണ്ണൂര്‍ • ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അധ്യാപകന്‍ മരിച്ചു. മുള്ളേരിയ കുണ്ടാര്‍ ഉളിയത്തടുക്കയിലെ ഉബൈദ് (30)ആണ് മരിച്ചത്. പുത്തിഗെ മുഹിമ്മാത്ത് സ്കൂള്‍ അധ്യാപകനാണ്.
രാവിലെ ഒന്‍പതരയോടെ സീതാംഗോളി-പെര്‍മൂദെ റോഡില്‍ മുഖാരിക്കണ്ടത്താണ് അപകടം. കുണ്ടാര്‍ ഉളിയത്തടുക്കയിലെ മുഹമ്മദ് മുസല്യാര്‍, ആമിന ദമ്ബതികളുടെ മകനാണ്. സുള്ള്യയിലെ ഫസീലയാണ് ഭാര്യ.
അതേസമയം, കുപ്പം കപ്പണത്തട്ട് വളവില്‍ സ്വകാര്യ ബസും, ലോറിയും, മിനിലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും പരുക്കേറ്റു.

NO COMMENTS

LEAVE A REPLY